മിണ്ടാതെപോയ വേഴാമ്പലെ  - തത്ത്വചിന്തകവിതകള്‍

മിണ്ടാതെപോയ വേഴാമ്പലെ  

മിണ്ടാതെപോയ വേഴാമ്പലെ
മഴയും തീർത്തുവാ സപ്തസ്വരങ്ങൾ
ഓരോയിലത്തുമ്പിൽ തൊട്ടു
തീർത്തുവാ സപ്തസ്വരങ്ങൾ.
കാറ്റുംതീർത്തുവാ സപ്തസ്വരങ്ങൾ
ഓരോ ഇല്ലിക്കൊമ്പിൽ തൊട്ടു
തീർത്തുവാ സപ്തസ്വരങ്ങൾ.
കേട്ടിട്ടും ഒന്നും മൂളിപ്പാടാതെ
ഞാൻ നോക്കിനിന്നതോ
നിൻ സ്വരംകേൾക്കാൻ .
നിൻ ഹൃദയവീണതൻ
സ്നേഹസംഗീതംകേൾകാൻ
തോരാമഴയിൽ നിൽക്കവേ പൂക്കൾ
കളിയാക്കി ചിരിച്ചിരുന്നു
കുതിർന്നനിൻ വർണ്ണതൂവൽ ചേലയിൽ
ഒന്നുപുൽകിത്തലോടാൻ നിൻ
ചുണ്ടിൽ പുഞ്ചിരികാണാൻ
എന്നിട്ടും മിണ്ടാതെഎങ്ങോട്ടോ പാറിയ
വേഴാമ്പലേ ,പാടാൻ മറന്നു നീയും
നിർലീനമായോ ഈ കുളിർമഴയിൽ
. വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:22-05-2020 07:52:07 PM
Added by :Vinodkumarv
വീക്ഷണം:66
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :