അസ്വസ്ഥയാമവള്  - മലയാളകവിതകള്‍

അസ്വസ്ഥയാമവള്  


അസ്വസ്ഥയാമവള്
*****
ഒരു പാട് സ്വപ്നങ്ങള്,
നെയ്തവള്, കൊച്ചു മനസ്സിന് ചെപ്പില്,
ഇടയ്ക്കിടെ, ഉറക്കെയുറക്കെ പറഞ്ഞവള്,
ഉള്ളിലടക്കിവെച്ച പ്രതീക്ഷകളത്രയും;
ആരോടെന്നില്ലാതെ, കാണ്ന്നവരോടൊക്കെയും,
എന്നാലൊന്നും, പൂവണിഞ്ഞതേയില്ല , കഷ്ടം!

അവഹേളനവും, മുറുമുറുപ്പും,
പഴിയും, കേള്ക്കണമെന്നും;
മടുത്തുപോയവള്ക്കെല്ലാം,
പ്രതിക്കൂട്ടിലെന്നും, അവളെ, നിര്ത്തി,
ചെയ്യാത്തതിന്നും, ഒഴിഞ്ഞു നിന്നതിന്നും,
സ്വന്തക്കാരും, സ്നേഹം ഭാവിച്ചവരുമെല്ലാം.

കാപട്യമീലോകത്തില--
വളേക, എങ്ങും, അപസ്വ--
രത്തിന് മേളം, കാതടച്ചവളെ--
ങ്കിലും, ഒളിവാക്കുകള്,
തുളച്ചു കയറിയവളുടെ,
കര്ണ്ണപുടങ്ങളില്, ഹൃദയത്തില്.

ഇരവും, പകലും, അസ്വസ്ഥയാ-
മവള്,വാതിലടച്ചു, പട്ടിണിയിരുന്നുയേറെ.

********
up
0
dowm

രചിച്ചത്:ആനന്ദവല്ലി ചന്ദ്രന്‍
തീയതി:21-11-2012 05:33:01 PM
Added by :Anandavalli Chandran
വീക്ഷണം:160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me