മുന്നൊരുക്കങ്ങൾ        
     മുന്നൊരുക്കങ്ങൾ 
 പരിചിതമല്ലാത്ത മുഖങ്ങൾ 
 കഠിനമീ കാണുന്ന വഴികൾ 
 മുന്നൊരുക്കങ്ങൾ വേണം 
 ഓരോചുവടു വെക്കുമ്പോഴും .
 ചുട്ടുപൊള്ളുന്നു പാദങ്ങൾ 
 കരുതാം വേദനിപ്പിക്കാത്ത പാദുകങ്ങൾ
 നടക്കാം കല്ലുകളിലും മുള്ളുകളിലും  
 കാറ്റിലൂടെ ശ്വാസകോശ൦ തകർക്കും 
 വൈറസുകൾ കരുതിവെക്കാ൦ മാസ്ക്കും 
 വേണം ദൂരം പകരാം സ്നേഹ ദീപം 
 വരുന്നു പേമാരിയും കയറിയിരിക്കാൻ
 ഓല മേഞ്ഞമേൽക്കൂരവീടെങ്കിലും    .
 കിളികൾപാടുന്നു നമുക്കായി 
 പൂക്കൾവിരിയുന്നു നമുക്കായി 
 ആ തീരം നമ്മുക്കായി കരുതിവെക്കാ൦  
 വിനോദ് കുമാർ V
      
       
            
      
  Not connected :    |