കണ്ണുനീർ - പ്രണയകവിതകള്‍

കണ്ണുനീർ 

വിശ്വാസം വേദനയ്ക്ക് വഴിമാറി
വിരഹം ആത്മാവിലെ പോറലായി
സ്വപ്നങ്ങളെല്ലാം ദുസ്വാത്ന്ത്ര്യo വെടിഞ്ഞു
മിത്ഥ്യ മാത്രം ഒളിച്ചിരുന്ന് ചിരിച്ചു
ഇവിടെയും ഞാൻ തന്നെ തേരാളി
ഒട്ടുനാൾ തെളിക്കാൻ മറന്നുപോയി
വഴിതെററിയത് എവിടേക്കൊപ്പോയ്
പിന്നാലെ ചെന്ന ഞാൻ കണ്ടതോ
കത്തിച്ചാമ്പലായ എന്നാത്മാവിനെ
എല്ലാം കൂടി വാരിക്കൂട്ടി ഓടിയകലവെ
ഇടയിലോരണ്ണം വീണുപോയ്‌ പഴയപോൽ
തിരിച്ചെടുക്കാതെ ഒരു തുള്ളി കണ്ണുനീർ പൊഴിച്ച്
വീണ്ടും കടന്നു കടമ്പകളോകെയും
താൻപോരിമ വെടിഞ്ഞു അതെന്നെ
പൂകുമെന്ന വിശ്വാസം മാത്രമായ്
വിടചൊല്ലി ഗദ്ഗദ പാനപാത്രവുമായ്‌ ഞാൻ
എങ്കിലും ഓർക്ക.,... നീയെൻ ആത്മാവിൽ
പെരുമഴയാവുന്നൂ.....


up
0
dowm

രചിച്ചത്:Dhanalakshmy g
തീയതി:01-07-2020 09:11:26 PM
Added by :Dhanalakshmy g
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :