കൂട്ടത്തല്ല്  - തത്ത്വചിന്തകവിതകള്‍

കൂട്ടത്തല്ല്  

കൂട്ടത്തല്ല്
കണ്ടൂ കണ്ടൂ കാട്ടിൽ
ഇന്നലെ കുടിവഴക്ക്
തോണ്ടിത്തുടങ്ങി കൂറേ
കുരങ്ങന്മാർ തമ്മിൽ
പിന്നെ കണ്ടതോകൂട്ടതല്ല്
മാവിൻകൊമ്പും
കവളെൻ മടല്ക്കമ്പും
കൊണ്ടാ തലമണ്ടക്കിട്ടു തല്ല്

തള്ളിയിട്ടു തള്ളയെ തല്ല്
കളിയാക്കിയിളിച്ചു തല്ല്
കഴുത്തിനു പിടിച്ചു തള്ള്
ഞൊണ്ടിയോടി കമ്പിൽ
കുത്തിച്ചാടി തല്ല്
വാലും കോലും ആട്ടി
ബോധം മറന്നു കൂട്ടത്തല്ല്
ആണും പെണ്ണും തല്ല്.

ഈ മഹാമാരിയിൽ
നാണംകെട്ടതല്ല് പയറ്റുകണ്ടു
പൂരപ്പാട്ടു൦ കേട്ട് ആറാട്ട്പുഴയിൽ
നീരാട്ടുകഴിഞ്ഞു വന്ന
ആനകൾ ചിഹ്നം വിളിച്ചു
ലോകം ആ കൂട്ടത്തല്ലറിഞ്ഞു.
കരുതലില്ലാത്ത ഈ കാട്ടുതല്ലിൻ
കാരണം കേട്ട് ആനപ്പട
മസ്തകത്തിൽ തുമ്പിക്കയും വെച്ചു.
Vinod kumar v


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:29-07-2020 01:12:03 PM
Added by :Vinodkumarv
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :