കിളിച്ചെയ്ത ചതി  - തത്ത്വചിന്തകവിതകള്‍

കിളിച്ചെയ്ത ചതി  

കിളി നീ ആദ്യമായി
വന്നെൻ മാറിൽ
ചേർന്നിരിക്കെ
ഉത്പുളകമായി
ഞാൻ ചാഞ്ചാടി .
എൻറെ തനുവിൽ
നിൻ ചിറകാൽ
തണുത്ത കാറ്റുവീശി.

കൊക്കുകൾ കൊണ്ട്
കൊത്തി കൊത്തി
തുടങ്ങിയപ്പോൾ
കോശങ്ങൾ നീറുന്നു
ഓട്ടയായി എന്നിൽ
മുറിവേറുന്നു മുത്തമേകി
കൊഞ്ചിക്കുഴഞ്ഞു പാട്ടുപാടി .

എവിടെയോ എനിക്ക്
വേദനതോന്നി ഏതോ
സിരയിൽ കൊത്തിവലിച്ചു
എൻറെ ഹൃദയ൦ തുറന്ന്
നീയും ഒരു കൂടു൦ തീർത്തു.
കളിത്തൊട്ടിലായി തലമുറകൾ
പലത് വിരിഞ്ഞുപാറി
പൊത്തുകൾ കൂടി
പൊള്ളയാക്കി
എന്നെ വികൃതമാക്കി.


ഒരു പുലരിയിൽ
കൊടുവാളും മഴുവുമായി
അവർ താഴെയെത്തി.
നിങ്ങൾ ഉയരങ്ങളിൽ
പാറി ചിറകുവീശി കുതവെട്ടി
കുതവെട്ടി എന്നെ
കുത്തനെവീഴ്ത്തി .
വിറകുകൊള്ളിയാക്കി .
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:30-07-2020 09:23:59 PM
Added by :Vinodkumarv
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :