ഉറക്കംകിട്ടാത്ത രാത്രി
ഉറക്കംകിട്ടാത്ത രാത്രി
ഉറക്കംകിട്ടാത്ത രാത്രി
ഒറ്റക്കയാൾ എന്നും അവിടെ
അങ്ങനെ എത്രയെത്ര രാത്രി
ഉറക്കംകിട്ടാത്ത രാത്രി
ഉള്ളിൽ എണ്ണിയാൽ
തീരാത്ത ചിന്തകളുയരുമ്പോൾ
കിളിവാതിൽ തുറന്നു
അതിൻ ശബ്ദം ദൂരെകേൾക്കാം
നോക്കുന്നു അയാളെ ആ നക്ഷത്രരാത്രി
ശാന്തമീ നിലാവുള്ള രാത്രി.
എണ്ണിത്തുടങ്ങവെ എണ്ണിയാൽ തീരാത്ത
നക്ഷത്രങ്ങളെ മിഴി
ചിമ്മിത്തുടങ്ങി നിങ്ങളോടൊപ്പം
മിന്നിത്തുടങ്ങി തോരാമിഴികൾ
മിണ്ടിത്തുടങ്ങി ഇനിയും
ഏകനാകുമാ മനുഷ്യനെന്തിനു
വീണ്ടും ഒരു പുലരി
ഒളിച്ചുകളിച്ചു മേഘങ്ങളിൽ നിലാചന്ദ്രൻ
കൊള്ളിമീൻ ഓടുന്നു
അകലെ കൂട്ടിൽ രാക്കുയിൽപാടുന്നു
കണക്കില്ലാ കിടക്കുന്ന നക്ഷത്രങ്ങളേ
കണക്കുകൾ തെറ്റുന്ന അർദ്ധരാത്രി
ഒരുവാശിയിൽ എണ്ണിത്തീർക്കുവാൻ
കണ്ണുകൾ പൂട്ടാതെ തൊണ്ടയിടറിക്കിടന്നു
വാനം നേത്രസാഫല്യമേകുന്നു .
അയാൾ കണ്ണുകൾ തുറന്നുകിടന്നു .
ആ കട്ടിലിൽ നിശ്ചലനായി
രണ്ടുനാൾകഴിഞ്ഞപ്പോൾ
മുകളിലാ മുറിയിൽ
ജീർണിച്ച ദുർഗന്ധം നിറഞ്ഞു
ഉറക്കംകിട്ടാത്ത രാത്രിയിൽ
വാനിൽ നിറഞ്ഞു പുതിയ നക്ഷത്രം.
ആരോ അതുനോക്കിനിൽക്കുന്നു.
Vinod kumar V
Not connected : |