| 
    
         
      
      റൂഹ്       ഉള്ളു നൊന്തു ഞാൻ നിന്നെ വിട്ടിട്ട്
ജന്നത്തിൽ ചെന്നു ചേരുമ്പോൾ
 എന്റെ റൂഹിന്റെ പാതി ഞാനെന്നും
 നിന്റെ ശ്വാസത്തിൽ കോർത്തിടും
 റഹ്മത്തിന്റെ മലക്കുകൾ വന്ന്
 എന്നെ കാത്തങ്ങ് നിൽപ്പിലും
 ലാഹിലാഹ നീ ചൊല്ലി തന്നെന്റെ
 റൂഹിനെ യാത്രയാക്കണേ,
 
 കണ്ണു തുറന്നെന്റെ പ്രാണൻ വെടിയുമ്പം
 കണ്ണുകൾ മെല്ലെ പൂട്ടണേ,
 താടി തൂവെള്ള ശീലയാൽ കെട്ടി
 നെറ്റിയിൽ കൈ ഒഴുക്കേണേ..
 ആരും കാണാതെന്റ വസ്ത്രമോടികൾ
 നീയൊരാൾ തന്നെ മാറ്റണേ,
 കാലിൻ പെരുവിരൽക്കിടയിൽ നീ നിന്റെ
 റുമാലും ചേർത്തു കെട്ടണേ,
 
 തക്ബീറു ചൊല്ലിയെൻ മയ്യത്തെടുക്കുമ്പം,
 ദൂരങ്ങൾ തമ്മിൽ കൂടുന്നോ?
 തഥ്ബീത്തും ചൊല്ലി മടങ്ങിയ മാലോകർ
 എന്റെ ഓർമ്മകൾ മായ്ക്കുമോ?
 ആയകാലം നീ ഇദ്ദ ചെയ്യുമ്പോൾ,
 ആരോഗ്യം കാത്തുക്കൊള്ളണേ,
 അള്ളാഹ് തന്നൊരു ഹൂറി ഞാൻ വീണ്ടും
 ജന്നത്തിൽ സ്വന്തമാക്കിടാം..
 
 
      
  Not connected :  |