ഏർ കാളേ  - തത്ത്വചിന്തകവിതകള്‍

ഏർ കാളേ  

ഏർ ഏർ കാളേ
പാടങ്ങൾ ഓടിക്കേറ്
ഏർ കാളേ ഓ ഏർ കാളേ
പാടങ്ങളിൽ ഓടിക്കേറ് കാളേ
ഏർ കാളേ ഓ ഏർ കാളേ
പാടങ്ങളിൽ ഓടിക്കേറ് കാളെ
ഏമാന്റെ കണ്ടതിൽ
ഉഴുതുമറിച്ചു ഏറുകാളേ .
പാടങ്ങളിൽ ഓടിക്കേറ് കാളേ.

കലപ്പ വലിച്ചോണ്ട്
കുതിരശക്തിയിൽ
കണ്ടത്തിൽ ഓടുകാളേ
ചളിമണ്ണിനെ ലാടത്താൽ
ചവിട്ടി കുഴച്ചു മുമ്പേറു കാളെ...
ഓടിക്കേറ് കാളേ.

കാള മേഘങ്ങൾ
അലറിവരുംമുമ്പേ ഈ
പാടം ഉഴുതു മറിക്കവേണം
തരി തരി മണ്ണും വിയർപ്പും
തെറിപ്പിച്ചു കണ്ഠമണി
കുലുക്കി പായു കാളേ.
ഏർ കാളേ ഓ ഏർ കാളേ

കിന്നാരം ചൊല്ലി മുതുകിൽ
കയറുവാൻ മൈനയും
കൊറ്റിയും കാവതി കാക്കയും
വരുന്നനേരം കഥ
കേട്ട് നിൽക്കല്ലേ ഏർ കാളെ
മണ്ണിരയെ അവ കൊത്തി
പെറുക്കും കാളെ
ഏർ കാളേ ഓ ഏർ കാളേ
പാടങ്ങളിൽ ഓടിക്കേറ് കാളേ

അസ്തമയം വരെ തണ്ടേറ്റി
ചുറ്റി കറങ്ങു൦ കാളെ
ഈ ചേറ്റുകണ്ടം
നമ്മളേ പോറ്റും കണ്ടം
തോട്ടിൽ തിരുമ്മി കുളിപ്പിച്ചു
കാടിക്കഞ്ഞിയും നൽകി
കയറൂരി വിട്ടേക്കാം കാളേ
ഏർ കാളേ ഓ ഏർ കാളേ
പാടങ്ങളിൽ ഓടിക്കേറ് കാളേ


Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:19-08-2020 07:51:53 PM
Added by :Vinodkumarv
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :