കണ്ണൻ മയിൽപീലിയോട് പറഞ്ഞത്..
കണ്ണൻ മയിൽപീലിയോട് പറഞ്ഞത്..
-ചാൾസ്(ChalS)- (CHALippadanSajith)
മയിൽപീലി നിൻ ദുഃഖം ഞാനറിയുന്നു
പുസ്‌തക താളുകൾക്കിടയിലകപ്പെട്ടുനീ_
യമ്മ ദേവകി കൽതുറുങ്കിലെന്നപോൽ
വേദനകളമർത്തി ഇരുളിൽ ഇരിക്കുന്നത്..
സ്നേഹത്തോടുറ്റു നോക്കുംപൈതൽ-
തൻ കൺകളിൽ ആകാംക്ഷയേറുമാ
നിമിഷങ്ങൾ നിന്നിലെത്രമേൽ വേദന
സമ്മാനിച്ചിടുന്നു എന്ന് ഞാനറിയുന്നു
ചെറുപുഞ്ചിരിചാർത്തി,പരിഭവമണിഞ്ഞു
ധൃതിയിൽ ചേർത്തടക്കും താളുകളിൽ
അമരുന്ന നിൻ മൃദുലമാം മേനിയുമൊപ്പം
അടയും കൺകളും, പിന്നെ ആകാശത്തിൻ
നീലീമവെറും സ്വപ്നമാവുന്നതും ഞാനറിയുന്നു!
നീയിനിഎഴുന്നേൽക്കുക! ഇനിയേകാം
നിൻ ബാല്യത്തിൽ നീയിരുന്നപോലൊരിടം
വരിക! കുസൃതിയിൽ തുള്ളിക്കളിക്കാൻ
എൻ നെറുകയിൽ നിറയട്ടെ നിൻ പീലി,
നിറങ്ങൾ, ആനന്ദം ഏവരും കാൺകെ!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|