കനൽ     - മലയാളകവിതകള്‍

കനൽ  

കനൽ

കനലെരിയും വഴിയിലൂടെ നടന്നു ഞാൻ ഒരുപാടു ദൂരം
അറിഞ്ഞില്ലയെൻ പാദം ആ ചൂടിൻ തീവ്രത
അത്രമേൽ ഉരുകുമെൻ മനസ്സിന്റെ ഉള്ളിൽ
ആ കനൽ വെറുമൊരു പൊയ് കനൽ മാത്രം

കപടമാം സ്നേഹത്തിൻ അന്ധതയിൽ ഞാൻ
ഓർത്തില്ല എന്നെ ഞാനാക്കിയ മുഖങ്ങൾ
അന്ന് ഞാൻ അവർക്കേകിയ നോവുകൾ
എരിയുന്നു എന്നുള്ളിൽ അണയാത്ത കനലായി

ഇന്നെൻ ദുഃഖങ്ങൾ കണ്ണീർ മഴയായി പെയ്യുമ്പോൾ
താങ്ങായി തണലായി കൂടെയില്ലാരുമേ
ഞാൻ നെയ്തതൊക്കെയും പാഴ് കനവായി മാറുമ്പോൾ
ഹൃദയം പിടയുന്നു നൊമ്പരത്താൽ

എല്ലാം സഹിച്ചീടും ഓർത്തോർത്തു നീറീടും
ഞാൻ ചെയ്ത പാപത്തിൻ അഗാധതയിൽ
വിഫലമാം സ്നേഹത്തി ൻ അർത്ഥവും തേടി
ഇന്നിതാ അലയുന്നു ഏകാന്തമായി.


up
0
dowm

രചിച്ചത്:FASEELA NOUSHAD
തീയതി:11-09-2020 09:10:38 PM
Added by :Noushad Thykkandy
വീക്ഷണം:268
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :