വൈകി വന്ന വസന്തം - പ്രണയകവിതകള്‍

വൈകി വന്ന വസന്തം 


വൈകിവന്ന വസന്തമേ
തഴുകിയെത്തിയ തെന്നലേ
ഇന്നു നീ എൻ വാടിയിൽ
വിടർന്നു നിന്നൊരു പുഷ്പമായ്

ഇരുൾ പരന്നെൻ ജീവനിൽ
വെളിച്ചമേകിയ തിങ്കളേ
നിന്റെ നീല നിലാവിലെ
സ്വർണ താരകമായി ഞാൻ

എന്റെ ഹൃദയ കോണിലായ്
മിന്നി നിന്ന താരകേ
നിന്റെ ശോഭയേറ്റു ഞാൻ
കത്തിജ്വലിച്ചെൻ ജീവനിൽ

പഴയ കാലസ്മരണയിൽ
എൻ ഹൃദയം തുടിച്ചിടുന്നു
പഴയ കാല മോഹങ്ങളെ
ഉലയൂതി ഞാൻ തെളിച്ചിടുന്നു

നിൻ മൊഴികളിന്നുമെന്നിൽ
പ്രണയപ്പൂമഴ ചൊരിഞ്ഞിടുന്നു
നിൻ ശോഭയിന്നുമെന്നിൽ
അനുരാഗത്തേൻ നിറച്ചിടുന്നു

നിൻ കാന്തി എന്നുമെന്നിൽ
ഏഴു വർണങ്ങൾ ചാർത്തിടുന്നൂ
നിൻ ചിരിയെന്നുമെന്നിൽ
ജീവനായ് നിറഞ്ഞിടുന്നു.

വൈകിവന്ന പ്രണയമേ
തഴുകി വന്ന തെന്നലേ
ഇന്നുമെൻ ഹൃദയത്തിൻ
നിശബ്ദ പ്രണയമാണു നീ






up
1
dowm

രചിച്ചത്:yash
തീയതി:24-05-2021 08:27:27 PM
Added by :.yash
വീക്ഷണം:409
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :