പറയാൻ മറന്നൊരു പ്രണയം  - തത്ത്വചിന്തകവിതകള്‍

പറയാൻ മറന്നൊരു പ്രണയം  

പറയാൻ മറന്നൊരു പ്രണയം .
എപ്പോഴുമിലെങ്കിലും
വല്ലപ്പോഴുo വരും
മനസ്സിൽ പറയാൻ
മറന്നൊരു പ്രണയം .

പാഴ്‌നിലമാണെങ്കിലും
മഴവിൽ കുടചൂടി
തഴുകി തോരാമഴയായി
ഇടനെഞ്ചിൽ കുളിരു
പകരുന്നു പ്രണയം

ഏകാന്ത മരുഭൂവിൽ
സ്വപ്നവസന്തം തീർക്കുന്ന
ആ പ്രണയം ,ഒരിക്കൽ
ശലഭങ്ങളായി പാറാൻ
മറന്നൊരു പ്രണയം .
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:28-05-2021 08:07:46 PM
Added by :Vinodkumarv
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :