അനശ്വരൻ  - തത്ത്വചിന്തകവിതകള്‍

അനശ്വരൻ  

കൂട്ടിന്നകത്തൊരു പൈങ്കിളിയുണ്ടേ
എൻ ജീവനായൊരു രാഗമതുണ്ടേ
കൂടും വിട്ട് ഞാൻ പോകുന്ന മുന്നേ
കൂട്ടിന്നു വാ എന്റെ പൈങ്കിളിയെ
എന്റെ കൂട്ടിന്നകത്തുള്ള കൂട്ടുകാരാ

എന്നിൽ പിറന്ന നിൻ ജീവനായി
എന്നും ലയിച്ചൊരാ ശ്വാസമാണോ
എന്നിൽ നിറഞ്ഞ നിൻ പ്രണയമായി
ഞാനായി തെളിഞ്ഞോരാ മുഖമതാണോ
എന്നും തിരയായ് കൂടെയുണ്ടല്ലോ
കാറ്റിന്റെ താളത്തിലെന്നെ തലോടാൻ
എന്നും തണലായ് കൂട്ടിനുണ്ടല്ലോ
എന്നിലെ പുഞ്ചിരിയണയാതിരിക്കാൻ

കണ്ണീർകയത്തിൽ കരുതലായി
വാത്സല്യമേകുമൊരമ്മയായി
താങ്ങായ്‌ തണലയൊരച്ഛനായി
മോഹം പകർന്നൊരാ സഖിയതായി
നെഞ്ചിലെചൂടിൽ നിറഞ്ഞൊരാ സ്നേഹം
മാറോടു ചേർത്തൊന്നു ഞാനുറങ്ങട്ടെ
നോവിൻ കടലിൻ മറുകര താണ്ടി
മോക്ഷത്തിൻ തീരത്ത് ഞാനണയട്ടെ

നാലാറിൽ മുങ്ങിയ നിൻ പ്രണയത്തിൻ
കരയിൽ നിനക്കായ് കാത്തിരിക്കുന്നേ
രാവിന്റെ മാറിൽ ഞാനണയാതിരിക്കാൻ
എന്നും ജ്വലിക്കുന്ന സൂര്യനായി
എന്റെ ഉള്ളിൽ തെളിയുമോ കൂട്ടുകാരാ


up
0
dowm

രചിച്ചത്:
തീയതി:30-01-2022 02:42:50 PM
Added by :thahira as
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :