ജീവിതം - തത്ത്വചിന്തകവിതകള്‍

ജീവിതം 

എഴുതാനായില്ല കാവ്യങ്ങളൊന്നുമേ..
എരിയുന്ന വയറിൻറെ രോദനത്താൽ.
പാടുവാനായില്ല പാട്ടുകളൊന്നുമേ..
ഗദ്ഗദമൂറുന്ന സ്വനപേടകത്താൽ.
കാണുവാനായില്ല നന്ദനവനവും
കണ്ണീരിൻ മറവീണ കണ്ണുകളാലേ..
ഓർക്കുവാനായില്ല മോഹങ്ങളൊന്നും
മറവിതൻ മാറാല മൂടും ചിന്തയിൽ..
എന്നിട്ടുമിങ്ങനെയോരോന്നു ജല്പിച്ചു
ഏന്തിവലിഞ്ഞു നടക്കുന്നെൻ ജീവിതം!


up
0
dowm

രചിച്ചത്:ഷൈൻകുമാർ
തീയതി:05-02-2022 09:33:17 AM
Added by :Shinekumar.A.T
വീക്ഷണം:202
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :