എനിക്ക് പേടിയാവുന്നു        
    ക്ലാസ്സിലെനിക്ക് ന്രുത്തത്തിന്നുചേരുവാന്‍ 
 കസവിന്റ്റെ കുപ്പായം തുന്നിടണം 
 മൂന്നില്‍ പഠിക്കുമെന്‍ മോളു വന്നെന്‍ 
 മുന്നില്‍ നിവേദന ക്കെട്ടഴിച്ചു 
 കുഞ്ഞിന്നുറപ്പ് കൊടുത്തങ്ങിരിക്കവേ 
 കുത്തഴിഞ്ഞൂര്‍ന്നു വീഴുന്നശുഭ ചിന്തകള്‍ 
 കസവെന്നു ചൊല്ലുവാന്‍ പേടിയാവുന്നു 
 കസബെന്നു തെറ്റിദ്ധരിച്ചു പോയാലോ !
 മിന്നിത്തിളങ്ങുന്ന താരങ്ങളൊന്നും 
 പൊന്നല്ല യൊക്കെ നന്നായിട്ടറിയാം 
 എങ്കിലും കാലം കലികാലമല്ലേ 
 പങ്കിലമല്ലേ  പ്രപഞ് ചം മുഴുവന്‍ 
 കറുപ്പെന്നു കേട്ടാല്‍ അത് കാക്ക തന്നെ !
 വെളുപ്പ് കണ്ടെന്നാല്‍ വെളുക്കെ ചിരിക്കാം !
 കാണരുത് ;കണ്ണില്‍ അമ്ലമഴ ചീറ്റും
 കേള്‍ക്കരുത് ;കാതില്‍ ഈയമിറ്റിക്കും
 മിണ്ടരുത് ;നാവരിഞ്ഞുപ്പിലിട്ടേക്കാം  
 മിന്നായമായ്പ്പോലും നന്മ തെളിയല്ലേ 
 മന്നിലെനിക്കല്പ്പ നാള്‍ കൂടിവേണം !   
      
       
            
      
  Not connected :    |