മിഴിപൊത്തി... - പ്രണയകവിതകള്‍

മിഴിപൊത്തി... 

മിഴിപൊത്തി നോക്കുന്ന പെണ്ണേ
കരിനീലമിഴികൾ ഞാൻകണ്ടേ..
നാണത്തിൻ നിറമേറും നേരം
നിന്നുള്ളിലെന്നെ ഞാൻ കണ്ടേ...

വിണ്ണിലെവീണയിൽ മന്ത്രഗീതംകേട്ട്
കീഴ്ച്ചുണ്ടിൽ ചോട്ടിലാ കാമക്കുത്തുംകുത്തി
കാത്തിരിക്കുംപെണ്ണ് വാലിട്ടെഴുതിക്കണ്ണ്
കൂടാരക്കൂട്ടിലെ കാന്താരിപ്പൂം പെണ്ണ്...

ഇരുളിൽ നിലാത്തിരി മെല്ലെത്തെളിച്ച്
പഞ്ചമിപ്പൗർണമിപ്പൊൻവീണ മീട്ടുന്ന
വാസന്തവാണി നിൻ പൂവിരൽത്തുമ്പിലെ
നീഹാരപുഷ്പ്പമായ് ഒരുവേളയന്നു ഞാൻ...

ചിത്രതരംഗിണി നിത്യനതാംഗി നീ
ചെമ്മാനച്ചേലിലായ് ചേലിലൊരുക്കിയ
ചെന്നിറച്ചുണ്ടിലെ തേനറയിറ്റുന്ന
തൂവൽപ്പുതപ്പിലെ ചൂടേറ്റുനിന്നു ഞാൻ...!


up
0
dowm

രചിച്ചത്:സജിത്
തീയതി:10-08-2022 11:16:58 PM
Added by :Soumya
വീക്ഷണം:196
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :