പുലരൊളി.... - പ്രണയകവിതകള്‍

പുലരൊളി.... 

പുലരൊളി പൂമുഖത്തൊന്നു വന്നാൽ
പൗർണ്ണമിയാകുന്നു നിൻ്റെ മുഖം
വാസന്ത ശാഖികൾ മൊട്ടിട്ടു നീട്ടുന്ന
പൊന്നരളിപ്പൂവിതളെന്ന പോലെ...

നിൻ നല്ലോമൽപ്പുഞ്ചിരി തട്ടിയിട്ടാൽ
കെറുവിച്ചിറങ്ങുന്നെൻ ശോകമെന്നും
ഇരുൾ നേരമൊഴുകുന്ന പാൽനിലാവിൽ
ഈറൻ മഴത്തുള്ളിയെന്ന പോലെ...

ഇഷ്ടത്തിൻ നെന്മണി നീ നിറയ്ക്കും
പ്രണയത്തിൻ നിറനാഴി തൂകിപ്പോകും
ഏതൊരു വാക്കിനാൽ എഴുതും ഞാനീ
സൗഭാഗ്യസുന്ദര ഹൃദയചിത്രം...

സാന്ദ്രചന്ദ്രികയിൽ ഏകതാളമുതിരവേ
നവനിത താരകേ നിൻ ശ്രീപഥരൂപമാം
നന്തുണി മീട്ടുമ്പോൾ
നന്ദിതവേണികൾ നാണിച്ചു നിന്നുപോയി...


up
0
dowm

രചിച്ചത്:സജിത്
തീയതി:26-08-2022 10:08:44 PM
Added by :Soumya
വീക്ഷണം:207
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :