കനകകാന്തിയിൽ... - ഇതരഎഴുത്തുകള്‍

കനകകാന്തിയിൽ... 

കനകകാന്തിയിൽ പ്രഭയുണർത്തിയ
കനിവിളക്കേ നീ ശിശിരശശികലയായ്
തമസ്സിനുള്ളിൽ സ്വയമെരിഞ്ഞൊരു
വിളക്കിന്നേഴു തിരിയഴകായ്...

നിമിഷനീലിമ നിറം കലർത്തുമെൻ
കരളിൻ കടൽവഴിയിൽ
തുഴഞ്ഞ് നീങ്ങുമെൻ ആശകളെന്നും
നിന്നിലലയുകയായ്...

വിളർത്തുവിങ്ങുമീ കിലുക്കു പാട്ടിലെ
കടുകിൻ കുരുന്നു പോൽ നാം
വീർത്തു പൊട്ടുമീ നിശകൾ തോറും
പതിയെപ്പതിയെ പതറിപ്പാടുകയായ്...

മൂകതമൂടുമെൻ വിരഹവീണയിൽ
വിണ്ണിൻ ശ്രുതിയൊരുക്കുക നീ
കദനമെന്നും നിറഞ്ഞുനിൽക്കുമീ
സൗമ്യയാമിനിയിൽ ചന്ദ്രദീപികയായ്...!


up
0
dowm

രചിച്ചത്:സജിത്
തീയതി:07-10-2022 11:55:11 PM
Added by :Soumya
വീക്ഷണം:117
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :