ഈത്തപ്പഴം - തത്ത്വചിന്തകവിതകള്‍

ഈത്തപ്പഴം 

ഈത്തപ്പഴം

ആത്മനിർവൃതിയിൽ ആരാധനയായി
പിടിച്ച് നിന്ന വിശപ്പിന് മുൻപിൽ
അണിനിരന്ന രുചികരമായ
മനം കൊതിപ്പിക്കുന്ന ഭക്ഷണങ്ങൾക്ക് നടുവിൽ
കറു കറുത്ത തൊലി ചുരുണ്ട്
തലയെടുപ്പോടെ നിൽക്കുന്ന മധുരപ്പഴം.
പച്ച നിറത്തിൽ പിറന്ന്
മഞ്ഞയിലൂടെ കടന്നു പോയി ചുവന്ന്
ചവർപ്പ് മാറി മധുരമായി
വിശപ്പിൻ മുഖത്ത് മൃദു ഹാസം നൽകുന്ന ഈത്തപ്പഴം.
നോക്കെത്താ ദൂരത്ത്
വിസ്തൃതമായ മണൽ പരപ്പിൽ
വെള്ളമില്ലാതെ വെയിലേറ്റു
നിരപ്പായ പൊടി തരി മണ്ണിൽ
ഒറ്റത്തടിയിൽ പിറന്ന ഈത്തപ്പഴം.
വെണ്ണ പോലെ നനുത്ത് റുതബായും
കറു കറുത്ത് ചുരുണ്ട് തമറായും
ദൈനം ദിന ജീവിതത്തിലും
തീൻ മേശയിലും
സൽകാരത്തിലുമെല്ലാമെത്തുന്ന
സമുന്നത സ്ഥാനീയൻ.


up
0
dowm

രചിച്ചത്:അബു വാഫി പാലത്തുങ്കര
തീയതി:16-03-2023 04:58:53 PM
Added by :Abu Wafi Palathumkara
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :