ഞാന്‍ സ്നേഹിച്ചവര്‍ സമ്മാനിച്ചത് - പ്രണയകവിതകള്‍

ഞാന്‍ സ്നേഹിച്ചവര്‍ സമ്മാനിച്ചത് 


ഒരിക്കല്‍ സ്വപ്നങ്ങള്‍ എന്നില്‍

വസന്തകാലം സൃഷ്ടിച്ചിരുന്നു.

ഇന്ന്‌ അതെ സ്വപ്‌നങ്ങള്‍

മുള്കാടുകളായി എന്നെ വരിഞ്ഞുമുറുക്കുന്നു

വേദന കൊണ്ട് ഞാന്‍

അലറി കരയുന്നു

എന്റെ ഹൃദയം

മുറിവ് ഉണങ്ങാത്ത വ്രണങ്ങള്‍ കൊണ്ട്

ദുര്‍ഗന്ധ പൂരിതമായി തീര്‍ന്നു

ഞാന്‍ സ്നേഹിച്ചവരെല്ലാം

എന്റെ അരുകില്‍ വരാന്‍ മടിച്

മൂക്ക് പൊത്തി അകന്നു പോകുന്നു.

ഒരിക്കല്ലും ഉണങ്ങാത്ത മുറിവുംമായി

ഞാന്‍, ഇന്ന്‌ തനിയെ

എനിക്ക് തന്നെ അറപ്പ് തോന്നുന്ന വ്രണങ്ങള്‍ .

അകലെ ഞാന്‍ സ്നേഹിച്ചവര്‍

എനിക്ക് എതിരായി സഭ കൂടുന്നു.

അവര്‍ എന്റെ ശരികള്‍

എന്റെ കുറ്റങ്ങള്‍ ആക്കി

അവര്‍ എന്നെ വിധിക്കുന്നു.

എന്നെ കല്ലെറിയാന്‍ വിധിക്കുന്നു.

ജിവിതം അവസാനിപ്പിക്കാന്‍ കഴിയാത്തതുകൊണ്ട്.

ഞാന്‍ ഇന്ന്‌ ഓടുന്നു

ഞാന്‍ സ്നേഹിച്ചവര്‍ എനിക്ക്

സമ്മാനിച്ച ഈ വ്രണങ്ങളുംമായി

എന്റെ മുറിവുകള്‍ക്ക് മരുന്ന്

സ്നേഹം ആയിരുന്നു

എന്റെ വ്രണങ്ങള്‍

സ്നേഹം കിട്ടിയാല് ഉണങ്ങുമായിരുന്നു

ഒരു വൈദ്യനെ പോലും കണ്ടില്ല.

സ്നേഹിക്കാന്‍ മനസുള്ളവര്‍ ഇന്നില്ലേ???സ്നേഹം ഒരുപാട്

എന്റെ കൈയില്‍ ഉണ്ടായിരുന്നു

എന്നെ കല്ലെറിയാന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക്.

ഒരിക്കല്‍ ഞാന്‍ വാരി കോരി കൊടുത്തിരുന്നു

ഞാന്‍ ചെയിത തെറ്റും അതുതന്നെ.

എന്റെ സ്നേഹം പങ്കിട്ട് എടുത്തവര്‍ തന്നെ

ആദ്യം എന്നെ കല്ലെറിയട്ടെ.

വേദനകള്ക്ക് അവസാനം

മരണം എന്ന് എനിക്ക് അറിയാം.

എന്റെ മരണം ഞാന്‍ സ്നേഹിച്ചവരുടെ

കൈ കൊണ്ടാകുമ്പോള്‍

നഷ്ടമാകുന്ന എന്റെ ജിവിതം

അര്‍ത്ഥ പൂര്‍ണമാകും....


http://rithukkl.blogspot.in/


up
0
dowm

രചിച്ചത്:
തീയതി:15-12-2012 01:56:20 PM
Added by :anju
വീക്ഷണം:680
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


venugopal
2012-12-17

1) അറിയുന്നില്ലയോ നീ സ്നേഹമാം പ്രതീക്ഷകളെന്നു - മൊരു വൃഥാവിലാം മോഹങ്ങള്‍ ആ മോഹങ്ങളാണെന്നുമൊരു ജീവിത പ്രേരണ. "ആറാം ദിവസമാണ് ദൈവത്തിന് കൈയ്യബദ്ധം പിണഞ്ഞത് പ്രണയമില്ലാതെ പ്രാപിക്കുകയും വിനയമില്ലാതെ പ്രാര്‍ത്ഥിക്കുകയും തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന മൃഗത്തെ സൃഷ്‌ടിച്ച ആ ദിവസം"

Mujeebur
2012-12-26

2) സുഹൃത്തേ,..നിനക്കുവെളിച്ചമായ്..ദൈവം പ്രവാചകന്മാരെ സൃഷ്ടിച്ചതും,ഭൂമി നിനക്ക് ശിതീകരിച്ച മെത്തയാക്കിതന്നതും അതില്‍ നിനക്ക് കൈകനികള്‍ ഭക്ഷിപ്പാന്‍ ഒരുക്കിതന്നതും അതിന്റെ അധിപനാക്കിതന്നതും കൈപ്പിഴ? നിന്റെ വേദനകള്‍..രോഗങ്ങള്‍ മാറ്റുന്നതിനു ബുദ്ധിയുള്ള..കനിവുള്ള ശാസ്ത്രജ്ഞരെ.. ഡോക്ടറന്മാരെ..സൃഷ്‌ടിച്ച..ദൈവത്തിനോ അതോ ആ ആറാംദിവസം പിറന്ന നിങ്ങളുടെകൈക്കോ പിഴവുപറ്റിയത്...?

v
2015-06-04

3) മനസ്സില് പെയ്തിറങ്ങിയ അപകര്ഷത ഒഴിവാക്കൂ ...വിജയം തീര്ച്ചയായും താങ്ങല്ക്കുല്ലതാണ് ..


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me