ഓര്‍മയില്‍ - മലയാളകവിതകള്‍

ഓര്‍മയില്‍ 

ഒരു പകല്‍ കൂടി തരികെനിക്ക്
നിന്നോര്‍മകളില്‍ ചുറ്റിത്തിരിയാന്‍
നോവാതെ നോവാന്‍
ഒരു രാത്രി പോരാ നിന്നെയെഴുതുവാന്‍
മൊഴികളില്‍ ആകാശം
സിരകളില്‍ സൂര്യന്‍
സൌഹൃടക്കുട്ടില്‍ പറയാതെ ,അറിയാതെ
പകച്ചവര്‍ നമ്മള്‍ !
ചാറ്റല്‍ മഴ പെയ്യുന്നു നിലാവില്‍
ഏകാന്ത ചന്ദ്രന്‍ ഉഴറി നില്‍ക്കുന്നു
മിഴികളില്‍ മൌനം !
ഹൃത്തില്‍ ശിശിരം !
ജാലകങ്ങളടയ്ക്കാതെ കാറ്റിന്റെ
മൃതു സ്വനം കാതോര്‍ക്കുന്നവര്‍ നമ്മള്‍
ആര്‍ദ്ര ഹൃദയര്‍ !
ഒരു വാക്കു മാത്രം ചുരന്നു -
നില്‍ക്കുമീ വനസ്ഥലികളില്‍
മഴയായ് പൊഴിയുവാന്‍
കൊതിക്കുന്നവര്‍ നമ്മള്‍ !
ഹൃദയത്തില്‍ കാര്‍മുകില്‍
വിരല്‍കളില്‍ ആഗ്നേയം
മഴയുടെ ദലങ്ങളില്‍ ,
ആകാശചാരികളിലനാഥ മൌനം
തേടിയലഞ്ഞവര്‍ നമ്മള്‍
ഒരു സ്വരം കൂടി പാടു
എനിക്കീ മൃദു പദങ്ങള്‍ മറന്നു പോകാന്‍
ഇനിയില്ല ശോകം
മൃദുവായ നിശ്വാസങ്ങള്‍ മാത്രം
പൊരുളു കാണാത്ത
പഴയൊരു വാക്കിന്റെ
കുളിര് തേടി അലഞ്ഞവര്‍ നമ്മള്‍
വെറും മൌനങ്ങള്‍ നമ്മള്‍ !


up
0
dowm

രചിച്ചത്:ഭവ്യ
തീയതി:01-01-2013 03:46:09 PM
Added by :BHAVYA
വീക്ഷണം:202
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me