ഒരു ചുറ്റു മാത്രം
ഒരു ബിന്ദുവില്‍ തുടങ്ങി
ഒരു ചുറ്റു പൂര്‍ത്തിയാക്കി
വീണ്ടും അതേ ബിന്ദുവിലൊടുങ്ങുന്ന
ജീവന്റെ പൂര്‍ണ്ണ വൃത്തം
ഭേദിച്ച്ചാര്‍ക്കുമൊരു നേര്‍രേഖയില്ല!
ഏതൊന്നില്‍ നിന്ന്
ഓടിയൊളിക്കാന്‍ ശ്രമിക്കുന്നുവോ
അതിലേക്കു തന്ന്നെ
ദ്രുതഗതിയില്‍ നടന്നടുക്കുന്ന
വൈരുദ്ധ്യമാണ് ജീവിതം.
Not connected : |