പനിനീര്‍പ്പൂ  - പ്രണയകവിതകള്‍

പനിനീര്‍പ്പൂ  

പച്ചിലക്കിടയില്‍ പനിനീര്‍പ്പൂപോല്‍
പര്‍ദ്ദയണിഞ്ഞ നിന്‍ വദനം, അതില്‍
സുന്ദര നീല മധുപങ്ങള്‍ പോല്‍
സുറുമയണിഞ്ഞ നിന്‍ നയനം.
ഈന്തപ്പഴത്തിന്‍ തേനൂറും നിന്‍ ചുണ്ടില്‍
ഇശല്‍ കിളിമൊഴി ഞാന്‍ കേള്‍ക്കാന്‍ കൊതിച്ചു.
മാനസ സാഗര വീഥിയില്‍ നിയ്യൊരു
കൊലുസ്സിന്‍ താളം ഉണര്‍ത്തുമോ ?
സുഗന്ധമോലും നിന്‍ കരളിന്‍ ചെപ്പിലെ
സ്നേഹത്തിന്‍ അത്തര്‍ ഞാന്‍ ചൂടാന്‍ കൊതിച്ചു.
ജീവിത സൈകത ഭൂമിയില്‍ നിയ്യൊരു
തണ്ണീര്‍ പന്തല്‍ ഉയര്‍ത്തുമോ?


up
0
dowm

രചിച്ചത്:സലാഹുദ്ദീന്‍ കേച്ചേരി
തീയതി:02-01-2013 11:11:10 PM
Added by :salahuddeen kecheri
വീക്ഷണം:351
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :