മുറിപ്പാടുകള്‍  - തത്ത്വചിന്തകവിതകള്‍

മുറിപ്പാടുകള്‍  


മകളെ ക്ഷമിക്കുക. !!
എല്ലാം സഹിക്കുവാന്‍ പഠിച്ചോരു നിന്‍ ചരിത്രം
വികലമാക്കുവാന്‍ ശ്രമിക്കുമെന്‍ അഹങ്കാരം ക്ഷമിക്കുക !
നിന്റെ വസ്ത്രം അഴിച്ചെടുക്കുമ്പോള്‍ എന്നമ്മയെത്താന്‍
അപമാനിക്കുന്നു എന്നറിയാത്ത മൂഠന്‍ ഞാന്‍

തെറ്റാണറിഞ്ഞുകൊണ്ടു ഞാന്‍ തെറ്റിനെത്താന്‍ ചെയ്യ്തിടുമ്പോള്‍ എത്ര പാപം വിഴുങ്ങണം
കഷ്ടം! രാക്ഷസ്സകുലത്തിലോ പിറന്നു ഞാന്‍
ഇന്ത്യതന്‍ മനസ്സാക്ഷി തൂക്കിലേറ്റുവാന്‍ ഞാന്‍
ഇന്ത്യയില്‍ പിറന്നവനല്ലെന്ന് വരികയോ

മനസ്സാക്ഷി മരവിച്ച തെറ്റിന് നിങ്ങളെന്നെ
തൂക്കുവാന്‍ വിധിക്കിലും തീരുമോ പാപം മേലില്‍
മംസദാഹത്തിനവള്‍ ദേഹത്തെ തന്നിട്ടും ഞാന്‍
അതികാമത്താലവളുടെ ഉയിരിനെ കെടുത്തല്ലോ

എത്രജന്മമെടുത്തു ഞാന്‍ തീര്‍കണം കൊടും പാപം
ക്ഷിപ്രമോഹത്താല്‍ ചതിച്ചു കൊന്നതു മഹാപാപം
ക്ഷമയെ ചോതിക്കുവാന്‍ പോലുമിന്നനര്‍ഹന്‍ ഞാന്‍
മാത്രുഹത്യചെയ്ത ദുഷ്ടതയ്കില്ല മാപ്പ്

ജനീഷ് പി


up
0
dowm

രചിച്ചത്:ജനീഷ് പി
തീയതി:03-01-2013 02:12:28 PM
Added by :JANEESH P
വീക്ഷണം:229
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :