കാത്തുകൊള്‍ക നീ
മകളേ...
കാത്തുകൊള്‍ക നീ..
കെട്ടകാലത്തിന്‍ കരിംഭൂതങ്ങള്‍ മുടിയഴിച്ചാടുന്നു..
മുടിത്തുമ്പില്‍ നിന്നുറ്റിറ്റു വീഴുന്നു ചുടുചോര
ചുററിനും കഴുകന്‍മാര്‍ കാത്തുകാത്തിരിക്കുന്നു.
ചെന്നു ചാടാതെ മുന്നില്‍
ഇതു ചതിക്കാലമല്ലോ?
നീ വ്യക്‌തിയല്ലിവിടെ വെറും രൂപമല്ലോ!
കുടിച്ചുതീര്‍ക്കും നിന്റെ രക്‌തം
കടിച്ചു കീറും നിന്റെ മാംസം
മകളേ.. കാത്തുകൊള്‍ക നീ നിന്നെതന്നെ..
ഇനിയും എനിക്കാവതില്ല
ആയുസ്‌സും കടന്നുപോം.
നീ ശക്‌തിയായ് ഉയിര്‍ത്തെഴുന്നേല്‍ക്കൂ..
വാക്കും നോക്കും രാകി രാകി
ആയുധങ്ങളാക്കൂ..
ഉളളിലെയഗ്‌നി
വിരല്‍ത്തുമ്പിലേയ്‌ക്കു പടര്‍ത്തൂ..
എന്നും ആര്‍ജ്ജവത്തോടെയിരിയ്‌ക്കൂ
കാറ്റിന്‍ ശക്‌തിയാല്‍
കത്തിനിന്ന തിരി കെട്ടുപോയാല്‍
തളരാതെ..സ്വയം തമസ്‌സായ് മാറാതെ..
തെളിയ്‌ക്ക നീ തിരി വീണ്ടും
തിരി തെളിയ്‌ക്ക നീ വീണ്ടും
കാവലാവില്ല നിനക്കാരുമാരും
ഇതു കലികാലമല്ലോ
മകളേ..കാത്തുകൊള്‍ക നീ നിന്നെത്തന്നെ
Not connected : |