പുതുചൊല്ലുകള്‍  - ഹാസ്യം

പുതുചൊല്ലുകള്‍  

ഊരിലെപഞ്ഞംപറഞ്ഞറിയിക്കുവാന്‍
ഉണ്ണിയെകണ്ടിട്ടുകാര്യമില്ല
ഊരുവാരിപ്പിടിച്ചോടണയാളിനെ
ഊരുവിലക്കിയിട്ടെന്തുകാര്യം
വാടിയതാണേലുംചൂടിയതാണേലും
വാസനയുള്ളപൂചൂടേണം
വാലുള്ളോരെല്ലാരുംവാനരരാണെന്നു
വാലില്ലാ നരരോര്‍ക്കല്ലേ
ഉപ്പാടപല്ലിന്റ്റ ശൌര്യംഅളക്കുവാന്‍
ഉപ്പേരിതിന്നേണ്ടകാര്യമുണ്ടോ
ഉള്ളിലെകണ്ണീന്നു നീരുവരുത്തുവാന്‍
ഉള്ളിനീര്‍തേച്ചിട്ടുകാര്യമില്ല
കള്ളംപറയാനെനിക്കറിയില്ലെന്ന
കള്ളംപറയാത്തോരാരുമില്ല .


up
-1
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:03-01-2013 11:35:51 PM
Added by :vtsadanandan
വീക്ഷണം:266
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


mbgeetha
2013-01-05

1) പുതുചൊല്ലിലും പതിരില്ല .അഭിനന്ദനം .


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me