ഡല്‍ഹിബസ്സിലെപെണ്‍കുട്ടി.. - തത്ത്വചിന്തകവിതകള്‍

ഡല്‍ഹിബസ്സിലെപെണ്‍കുട്ടി.. 

സഹയാത്രികരെന്നുനടിച്ചവര്‍
ഇരുളില്‍ തിളങ്ങുന്നവന്യമൃഗകണ്ണുകളുള്ളവരായ്
മാറിയ ആരാത്രിയില്‍,
ഇണയെപിരിഞ്ഞ
ഒറ്റപക്ഷിയുടെതേങ്ങലായ്
ജീവിതത്തിന്റെ അവസാനടിക്കറ്റില്‍
വഴിമാറ്റപ്പെട്ടുമരണത്തിലേക്ക്
യാത്രയായവള്‍!
വേനലിന്‍ വിരഹച്ച്ചൂടില്‍
ദളങ്ങള്‍ കൊഴിഞ്ഞൊരുപൂവിന്‌
തേങ്ങലായ് അവള്‍
മഞ്ഞുപെയ്ത ആ രാവില്‍
വഴിയോരത്ത് വീണു ചിതറിയ
ഒറ്റതുള്ളിയായ്..


up
0
dowm

രചിച്ചത്:
തീയതി:04-01-2013 10:57:18 AM
Added by :Mujeebur Rahuman
വീക്ഷണം:230
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :