സമരം  - ഇതരഎഴുത്തുകള്‍

സമരം  

"പണിയെടുക്കൂ ;നാവടക്കൂ "പഴയവ
പതിയെഫണംവിടര്‍ത്തുന്നു
കണികണ്ടുണരാന്‍കറുക്കുന്നസൂര്യനെ
തളികയില്‍ കൊണ്ടുവയ്ക്കുമ്പോള്‍
സഹനമാവശ്യമില്ലിരുപത്തിയൊന്നടി
വലതുകൈകൊണ്ടു നല്‍കുമ്പോള്‍
പെരുമഴപോലെപെയ്തീടുന്നവാഗ്ദാന -
മൊരുപാടുകണ്ടവര്‍ നമ്മള്‍ .
സമരമാവശ്യമാണരുതായ്മചുറ്റിനും
സംഹാരരൂപിയായ് നില്‍പ്പൂ
ജീവനം നിലനിന്നിടാനായ്‌ തുടരണം
ജീവന്മരണസമരം!


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:06-01-2013 11:27:17 PM
Added by :vtsadanandan
വീക്ഷണം:257
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :