ആരോഗ്യഗ്രാമം :മുഹമ്മ * - ഇതരഎഴുത്തുകള്‍

ആരോഗ്യഗ്രാമം :മുഹമ്മ * 

ആതുരം ,രോഗാതുരം ,രോഗഗ്രസ്ഥമെ-
ന്നാരോ പഠിപ്പിച്ച മൊഴികള്‍
പാടിപ്പറഞ്ഞുപൊലിപ്പിക്കുവോര്‍വന്നു
പാതിരാമണല്‍ കണ്ടുപോകെ
മൃതിപ്പൂക്കളുതിരുന്നപനിവഴികളുംതാണ്ടി
ഇവിടെവന്നെത്തിനോക്കുന്നോര്‍
"പനി വരുന്നുണ്ടോ ?"മനസ്സിന്‍റെപാളികള്‍
പാതിമെല്ലെത്തുറക്കുന്നു
കയര്‍റാട്ടുചക്രവുംകായലോളങ്ങളും
കനിവിന്റ്റെകഥകള്‍മൂളുന്നു ..
മരവിച്ചമനസ്സിന്റ്റെമുറിവില്‍തലോടുന്ന
നിറവാര്‍ന്നസാന്ത്വനമായി
പനിവിറപ്പിച്ചകാലങ്ങളില്‍ നിസ്വര്‍ക്കു
താങ്ങായിനിന്നൂമുഹമ്മ
തൂണില്‍തുരുമ്പില്‍തിമിര്‍ക്കുന്നവ്യാധികള്‍
അവതാരമേതെടുത്താലും
കനിവിന്റ്റെ നിറനിലാവുണരുന്നഹൃദയങ്ങള്‍
കണിവച്ചുകാത്തിരിക്കുന്നു -സമാശ്വാസ
സരണികള്‍തീര്‍ത്തിരിക്കുന്നു ..

_______________________________
*മുഹമ്മ : ആലപ്പുഴയിലെ കായലോരഗ്രാമം .


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:07-01-2013 11:36:19 PM
Added by :vtsadanandan
വീക്ഷണം:124
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me