ഹൃദയം
ചുവന്ന രക്തം നിറഞ്ഞു നില്‍ക്കുന്ന ഒരവയവം,
ജീവവായുവിനോപ്പം നിലയ്ക്കുന്ന
ചോരകുത്തിയൊലിച്ചു പോകുന്ന
നാല് ചെറുതും വലുതുമായ അറകള്‍,
സമസ്തജീവജാലങ്ങള്‍ക്കും
ജീവന്‍റെ ചെറു സ്പന്ദനം,
പ്രണയം ഒളിച്ചിരിക്കുകയാണ്
എന്ന് പറയപ്പെടുന്ന സ്ഥലം,
മനസ്സാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഇടം,
അവളവനേയും അവനവളെയും
കുടിയിരുത്തിയിരിക്കുന്ന ഏട്,
ധമനികളും സിരകളും കൂട്ടിമുട്ടാതെ
വേര്‍പിരിഞ്ഞു പോകുന്ന കവല,
രക്താണുക്കള്‍ ഘോഷയാത്രചെയ്യുന്ന
കൊളസ്ട്രോളും ആല്‍ക്കഹോളും കലര്‍ന്ന
ആവിപറക്കുന്ന ചോരയൊഴുകുന്ന ചാല്,
പറിച്ചു കയ്യിലെടുത്തു നോക്കിയാല്‍
കശാപ്പുശാലയിലെ മാടിന്‍റെതിനു സമം,
ചോറില്ലാത്ത മസ്ത്തിഷ്ക്കവും ചോരയില്ലാത്ത
ഹൃദയവും പരിണമിച്ച മനസ്സ്,
ഇതാ ഈ ഹൃദയം ഞാന്‍ എറിയുകയാണ്,
നഷ്ടമായ ഇതിന്‍റെ താളബോധങ്ങള്‍
കട്ടപിടിച്ചു ചാലുകളില്‍ കട്ടിയായ് കിടക്കുന്നു.
വിസ്ഫോടനങ്ങളും കനലെരിച്ചിലുകളും ഭയന്ന്
മാളത്തിലൊളിക്കാന്‍ കഴിവില്ലാത്ത
രക്തം കട്ടപിടിച്ച്
ഒഴുക്കില്ലാത്ത ഓവുചാചാലായ ഈ അവയവം
എനിക്കിനി താങ്ങവയ്യ.
Not connected : |