കൊട്ടടക്ക
കൊട്ടടക്ക
-----------------
നീരുള്ള കാലത്തും
നിറമുള്ള കാലത്തും
ഉടയാതെ ഉലയാതെ
പെറുക്കിവെച്ചു
ശരീരമിനുസത്തില്‍
തഴുകിവെച്ചു
മെല്ലെയൊന്നു
മണത്തുവെച്ചു
ചീഞ്ഞളിയാന്‍
തുടങ്ങുമ്പോഴാണ്
വെയിലത്തുണക്കാന്‍
ചതുരത്തില്‍ വെച്ചത്
വല്ലാത്ത വെയിലേറ്റ്
മേലാകെ ചുക്കി
ചുളുങ്ങിയപ്പോ
ചാക്കില്‍ കെട്ടി മൂലയ്ക്ക് വെച്ചു
മടിശ്ശീലയൊഴിഞ്ഞ
നേരം നോക്കി
മൂര്‍ച്ചയാല്‍ കുത്തി
അവരെല്ലാമെന്നെ
നഗ്നയാക്കി
കച്ചവടം ചെയ്തു
Not connected : |