കരിങ്കാലി  - തത്ത്വചിന്തകവിതകള്‍

കരിങ്കാലി  

തെക്കേലെ ചേട്ടന്റ്റെ വീട്ടില്‍നിന്നും
കേക്കുന്നതെന്താണൊരൊച്ചയോശ
സ്ഥാവരജംഗമംതട്ടിപ്പറിക്കുവാന്‍
സ്ഥാനികളാരാണ്ടുവന്നതാണേ
എത്തിനോക്കാന്‍ഞാന്‍മിനക്കെടില്ലാ
എത്തില്ലയെന്‍വീട്ടിലത്തരക്കാര്‍
പടിഞ്ഞാറേവീട്ടീന്നൊരൊച്ചകേട്ടു
പതിവാണെനിക്കത്തില്കാര്യമില്ലാ
വടക്കേലെവീട്ടിലുംസന്ധ്യനേരം
വെടക്കത്തരംപറഞ്ഞാളുചെന്നൂ
അവിടെന്റ്റെചാര്‍ച്ചക്കാരാരുമില്ലാ
അതിനാലെനിക്കതുപ്റശ്നമല്ലാ
ഇപ്പഴെന്‍വീട്ടിലാണക്റമക്കാറ്
ഒത്താശയ്ക്കായാരുമില്ലെനിക്ക്
ആര്‍ത്തുവിളിച്ചുകരഞ്ഞുകൂവീ
ആരുമടുത്തേയ്ക്കുവന്നതില്ല
കിണ്ടിയുംമൊന്തയുംകഞ്ഞിക്കലങ്ങളും
കണ്ടതെല്ലാമവര്‍ കൊണ്ടുപോയീ !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:08-01-2013 11:47:38 PM
Added by :vtsadanandan
വീക്ഷണം:115
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me