വിട പറയും നേരം - മലയാളകവിതകള്‍

വിട പറയും നേരം 

ഇറ്റിറ്റു വീഴുന്ന മഴത്തുള്ളിയെ സാക്ഷിയാക്കി കൊഴിയുന്നു നിമിഷങ്ങള്‍ പുലരിയെ വരവ്വേല്‍ക്കാന്‍
ഞാനിതാ അന്ത്യമാം വര്‍ഷത്തിന്‍ നിമിഷത്തിലായ്
യന്ത്രമാം ലോകത്തിന്‍ വേഗതയില്‍ അറിഞ്ഞീല ഞാന്‍
നിമിഷങ്ങള്‍ പോയ നേരം
ഇന്നിതാ വര്‍ഷാന്ത്യത്തിന്‍ വിട ചൊല്ലും നേരം
കൊഴിഞ്ഞ നിമിഷങ്ങളിലേക്ക് ഒരു വട്ടം കൂടി പാറി പറക്കവെ
സുഖദുഖങ്ങള്‍ വേവ്വേരെ വേഷങ്ങളാടിയ നിമിഷങ്ങള്‍
ഓരോന്നായി ഇനി ഓര്‍മമ ചെപ്പില്‍ ഒളിക്കുന്നു
സൗഹൃദങ്ങള്‍ നന്മ നേരുന്നു പുതുയുഗത്തെ വരവ്വേല്‍ക്കാന്‍
പോയ കാലത്തിന്‍ സ്മ്രിതികള്‍ ഓടി ഒളിച്ചൊരു ഓര്‍മമ ചെപ്പുമായി
പുത്തന്‍ പ്രതീക്ഷകള്‍ നെയ്തെടുക്കാന്‍ ഞാനുമിതാ ഒരുങ്ങുന്നു
ലോകത്തിന്‍ പുതുയുഗത്തെ വരവ്വേല്‍ക്കാന്‍
ഒന്നിനോട് യാത്ര പറഞ്ഞ് മറ്റൊന്നിനെ വരവ്വേല്‍കുംപോഴും
എന്‍ മനസിന്നുള്ളില്‍ പ്രാര്‍ത്ഥനാ മന്ത്രം അന്നുമിന്നും ഒന്നുമാത്രം
"ലോകാസമസ്താസുഖിനോഭവന്തു:"


up
0
dowm

രചിച്ചത്:വൈഗ വി ആര്‍
തീയതി:11-01-2013 12:07:26 AM
Added by :VYGA V R
വീക്ഷണം:571
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :