| 
    
         
      
      ബ്രാക്കറ്റ്        ആര്‍ക്കും കാണാനാവാത്ത
മനസ്സിന്റെ പൊന്‍ നീരാല്‍ തീര്‍ത്ത
 സുന്ദരമായ ജീവിത-
 ബ്രാക്കറ്റിനുള്ളിലാണ്
 നമ്മള്‍ നിറഞ്ഞു നില്‍ക്കുന്നത്..
 വിരാമങ്ങളൊന്നും ഒരിക്കലും
 ചാടിക്കടന്നുപദ്രവിക്കത്ത
 വരള്‍ച്ചയില്ലാത്ത മനപ്പാടമാണിത്
 തുടക്കബ്രാക്കറ്റില്‍ ഉറവതുള്ളികള്‍...
 ഒടുക്ക ബ്രാക്കറ്റില്‍ അമൃതേത്ത്.....
 രണ്ടിലും തുളുമ്പാത്ത തൂവല്‍ സ്പര്‍ശം
 കാഴ്ചയുടെ പാവന നൂനിലാല്‍
 ബ്രാക്കറ്റുകള്‍ രണ്ടും കോര്‍ത്തിണക്കി
 മാലാഖമാര്‍ ചിറകില്‍ ചലനമായി
 ബ്രാക്കറ്റിനുള്ളിലെ തേന്‍ തുള്ളികളില്‍
 കട്ടുറുമ്പുകള്‍  നുഴഞ്ഞു കേറിവന്നില്ല ...
 മധുരം നമ്മള്‍ക്കുമാത്രമനുഭവങ്ങള്‍ ..
 മമഹൃദയ മധുര നൊമ്പരങ്ങള്‍
 പെറ്റ്  വീണതിനെയെടുക്കുന്നപോല്‍
 ജീവിത ബ്രാക്കറ്റ് നമ്മെയെടുക്കുന്നു
 ഉറുമ്പും പേനും അരിക്കാതെ
 കാലത്തിന്റെ നെറുകയില്‍ പോറ്റുന്നു.
 നേര്‍വഴിയിലേക്കുള്ള ബ്രാക്കറ്റായി
 സ്നേഹവാക്ക്യങ്ങളെ നമുക്കൊരുക്കി വെക്കാം
 
      
  Not connected :  |