ഒരു കുഞ്ഞു പൂവ്.
അകത്തളിരിലലരുറങ്ങീടുന്നു
ഒരു പൂമോട്ടിനുള്ളിലേഴുനിറങ്ങളിളകുന്നു,
നാളെ ഞാന്‍ വിരിയുമെന്‍ കുരുന്നേ
നിന്നുമ്മറപ്പൂന്തോപ്പിലൊരുപൂംപൈതലായ്,
നാളെയരുണകിരണമുണര്‍ത്തുമെന്നെ
സൂര്യശലഭങ്ങളെത്തിമധുമരന്തംനുകര്‍ന്നുപോവും,
ശിശിരഹേമന്തങ്ങള്‍കടന്നുഞാന്‍
വസന്തഗര്‍ഭപാത്രത്തിലുറങ്ങിടുന്നു,
നാളെ നീ തൊട്ടുതലോടിയെന്നെ
ചെറുപുഞ്ചിരിതൂകിയുമ്മവയ്ക്കും,
ഉമ്മറപ്പൂന്തോപ്പിലൊരുകുഞ്ഞുപൂമൊട്ടായ്
കുഞ്ഞേ, നിനക്കായ് വിരിയാന്‍ കൊതിപ്പുഞാന്‍.
ഉഷസ്സില്‍ വിടര്‍ന്നാടി മധ്യാന്ഹ വെയിലേറ്റു
സായന്തനത്തില്‍ വാടിത്തളര്‍ന്ന്
ഇരവിന്മടിയിലിതള്‍പൊഴിച്ച്
കുഞ്ഞേ നിന്നെത്തഴുകിത്തലോടികടന്നുപോം
നാളെ ഒരു ദിനമെങ്കിലൊരുദിനമീ
പുഞ്ചിരിനിനക്ക് നല്‍കാം
ശോഭമങ്ങിപ്പോഴിഞ്ഞുപോംഞാന്‍
നാളെനേരമൊട്ടില്ലെനിക്കായുസേറയില്ല.
കൂട്ടുകാരോന്നിച്ചാ കഥ ചൊല്ലിടെണം
അമ്മയോത്തിരുന്നുല്ലസിക്കേണം
അറിയാത്തകഥപറയാനഛനെവിളികണം.
നേരമുനര്‍ന്നിരിപ്പഴകേഴുമായ്
ഞാന്‍ വിടര്‍ന്നുനില്‍പ്പു
ഓടിക്കളിച്ചെന്നെനോകിടുനീ,
എന്തേ നീയുമ്മറത്തെത്തിടാത്തു?
ക്രൂരനൊരു കാട്ടുവണ്ടലറിയെത്തി
കുത്തിനോവിച്ചെന്‍മൃദുദളങ്ങള്‍
ചീന്തിയരിഞ്ഞെന്‍തെളിമയെല്ലാം
കുഞ്ഞേ, നീയുമതുപോലിരുപ്പതെന്തേ?
എന്തേ ശലഭങ്ങളെത്തിടാത്തെ?
എന്തേ നിന്നമ്മ നിലവിളിപ്പു?
എന്തേ നിന്‍ മേനി മുറിഞ്ഞിരിപ്പു?
മൃദുലമാമധരമടര്‍ന്നിരിപ്പൂ?
നിന്നുടയാടകളളിഞ്ഞിരിപ്പൂ?
പാവമാകണ്ണുകരഞ്ഞിരിപ്പൂ?
ഇന്നലെച്ചിരിതൂകിന്നിന്നനിന്നൊളിമുഖ-
മിന്നെന്തേ കരഞ്ഞു കരിഞ്ഞിരിപ്പൂ?
കരിവണ്ടണഞ്ഞെന്‍ദളമടര്‍ത്തി
ചിരിതൂകിനിന്നോരെന്‍മുഖമണഞ്ഞു
കുഞ്ഞേ, നീയുമതുപോലിരിപ്പതെന്തേ?
കുഞ്ഞേ, നിന്‍ മിഴിനീരൊഴുകുവതെന്തേ?
എന്മുഖവും നിന്‍മുഖവുമെന്തിതൊരുപോലെ?
ഏതു കരിവണ്ടടര്‍ത്തിനിന്‍ ശോഭ?
കേവലം പതിറ്റാണ്ട് പ്രായമാവും
നിന്നെ ആരിതുപോലെ വ്രണിതയാക്കി?
വെറുമൊരുപൂവുഞാനനലിയുമൊരുദിനംകൊണ്ട്
കുഞ്ഞേ,നീ യെന്നരികിലണയാത്തതെന്ത്?
എങ്കിലും നിന്മിഴിനീരെന്‍മിഴിനീര്‍
നിന്‍ വേദനയെന്നുള്‍പ്പൂപറിക്കുന്നു
ദളമടര്‍ന്നലരായിവിടെനില്‍പ്പൂ
കരിവണ്ടാല്‍ തകര്‍ന്നോരെന്‍ പൂമനം പേറിഞാന്‍.
കരയുവാനാവില്ലെനിക്ക് കണ്ണില്ല, അറിയില്ല,
കേള്‍ക്കുവാനവില്ല കാതില്ലയെങ്കിലു
മെന്മനമറിയുന്നു നിന്നെ,
നിന്‍വേദനയതുപോലെന്‍റെയുമാകയാല്‍
നിന്നെ വിളിപ്പൂ ഒപ്പമെതീടുവാന്‍,
അലിവിന്‍ സ്പര്‍ശമീ ഭൂവിതിലില്ല
കാമകരിവണ്ടുകളെമ്പാടുമിരംബിടുന്നു,
ഇനിയുമവശേഷിപ്പു ജന്മമെങ്കിലും
കുഞ്ഞേ, നീയിനിയിവിടെ ജീവിക്കിനാ-
ലിനിയുമാര്‍ത്തെത്തുമലറിയാവണ്ടുകള്‍,
സായന്തനമെത്തിയാത്രാമൊഴി
മൊഴിഴിയുവാനൂഴമായ്
കുഞ്ഞേ, ഞാന്‍ മടങ്ങിടുന്നു
നിന്നെയോര്‍ത്തു കരഞ്ഞിടുന്നു.
നീ ഉയിരോടിരിക്കു ഉണരൂ
കാമകിരാത സത്വങ്ങളായിരം കരിവണ്ടായിരംബിടുന്നു,
പിതാപതിസോദരനാരാകിലും
കുഞ്ഞേ, തലയറുത്തീടുക സത്വങ്ങളെ.
Not connected : |