നേര്‍ക്കാഴ്ച  - ഇതരഎഴുത്തുകള്‍

നേര്‍ക്കാഴ്ച  

ആദ്യമാദ്യമടുപ്പില്‍നിന്നും
അധസ്ഥിതരുടെ കുടിയില്‍നിന്നും
അടുത്തൂണിന്‍കടയില്‍ നിന്നും
അഗ്നിനാളമുയര്‍ന്നുപൊങ്ങുന്നു-
പ്രജമനസ്സുകള്‍സമരസന്നദ്ധം
അഗ്നിശൈലക്കൊടുമുടിയില്‍
ആണിയിളകിയൊരാസനത്തില്‍
അര്‍ദ്ധരാവില്‍കുടചൂടി
അല്പനര്‍ത്ഥംനേടിമേവുന്നു
വാദനത്തിനുവീണതേടി
വീണതെല്ലാംവിദ്യയാക്കും
വീരനെന്നു നടിക്കുമവനുടെ
മുനയൊടിഞ്ഞൊരുവാദമുഖമൊ -
ന്നൊപ്പിയൊപ്പിമിനുക്കുവാനായ്
ദൃശ്യമാധ്യമദാസ്യവൃന്ദം
വേട്ടനായുടെശൌര്യമോടെ
വെറിപിടിച്ചതുപോലെ
പിച്ചുംപേയുമോതുന്നു-
"തിരുവായ്ക്കെതിര്‍വായ ചൊന്നാല്‍
ഊരുതെണ്ടികളാക്കിമാറ്റും "
"രാജശാസനമവഗണിച്ചാല്‍
രാജ്യദ്രോഹം ;ശിരച്ചേദം"
കല്ലുപിളരുംകല്പനയ്ക്കൊരു
പുല്ലുവിലയും നല്‍കിടാതെ
മെയ്യുരുമ്മി മനസ്സുരുമ്മി
ഒന്നുരണ്ടായ് രണ്ടുനാലായ്‌
നാലുനാലായിരവുമായി
നാവിനെണ്ണാപ്പെരുക്കമായ്
നാലുകോണില്‍ നിന്നുമെത്തി
നാടുമുഴുവന്‍ കൊടിപിടിക്കുമ്പോള്‍
പാളയത്തില്‍ പടയൊരുങ്ങി
കാലിനടിയിലെമണ്ണൊലിക്കും
മുഖ്യപാപിയെവരവേല്‍ക്കാന്‍
മുന്നിലായ് പാതാളമവിടെ
വാപിളര്‍ക്കുന്നു-ഇവിടെ
കാഴ്ചകാണാനായിഞങ്ങള്‍
കാത്തുനില്‍ക്കുന്നു -കൈകള്‍
കോര്‍ത്തുനില്‍ക്കുന്നൂ ...... .


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:12-01-2013 11:16:16 PM
Added by :vtsadanandan
വീക്ഷണം:195
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :