രഹസ്യം
പ്രണയരുദിരമെന്‍പ്രണയിനി
ഒരിക്കലുമണയാത്തിരിനാളമായ്
പ്രണയഭാരവുമെടുത്തെന്നെ
പിരിയുവാനാവാത്ത നൊമ്പരമായ്.,
കഥയറിയാതെ നിന്നവള്‍ക്ക് മുന്നിലൊരു
കടങ്കഥയായ്‌ഞാന്‍ മാത്രമായി.
ഒലിച്ചു പോകാത്ത പ്രണയവും,
ഉടച്ചു വാര്‍ക്കുവാനാവാത്ത ഹൃദയവും,
ഉടഞ്ഞു പോയ മനസ്സും,
മജ്ജമാംസള ശരീരവും,
പ്രണയമലിയിച്ച പ്രാണനും,
ഇടറിക്കരഞ്ഞ മിഴികളും
അവള്‍ക്കു പ്രതിബിംബം.
പരസ്പരം ഹൃദയമരുഭൂമികളില്‍
മഴപെയ്യിച്ച്, പ്രണയമരുപ്പച്ചതീര്‍ത്തു.
പ്രണയനവരസങ്ങളാടി
കവിതകളായ് താളിലൊളിപ്പിച്ചു.
ബോധം മറഞ്ഞ പ്രണയഭണ്ഡാരവും
അനിവാര്യമായ ജീവിതബോധവും
കൂട്ടിമുട്ടലുകളുടെ കണികാസിദ്ധാന്തമായ്
കരളുകളില്‍ പരസ്പരം കനലെരിച്ചു,
എന്നിട്ടും പ്രണയം മരിച്ചില്ല
ആരോരുമറിയാതെ
രണ്ടഗാധഗര്‍ത്തങ്ങള്‍ക്കുള്ളില്‍
മരിക്കാത്ത പ്രണയമൊളിച്ചിരുന്നു.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|