ഒരു കിളി ആയിരുന്നെങ്കില്‍ - മലയാളകവിതകള്‍

ഒരു കിളി ആയിരുന്നെങ്കില്‍ 

ഒരു കിളി ആയിരുന്നെങ്കില്‍ ഞാന്‍
നിന്‍ അരികില്‍ പാറി വന്നേനേ
ഒരു മലരായിരുന്നെങ്കില്‍ ഞാന്‍
നിന്‍ കൂന്തലില്‍ ചൂടി നിന്നേനേ
അരുമ പ്രകാശമോ അളവുറ്റ
സ്നേഹമോ നിന്‍ മുന്നില്‍ വന്നു നിന്നീടില്‍
അഗതിമന്ദിരമാം കലാലയസ്മരണയില്‍
അഗതിയായ്‌ ഞാന്‍ നടന്നപ്പോള്‍
ഒരു കൊച്ചു ഗീതമായ്
എന്‍ ഉള്ളില്‍ ഊറി നീ
പലവുരു സാന്ത്വനം നല്‍കി
സ്നേഹത്തിന്‍ തേന്‍കൂട് ഉള്ളില്‍ വിടര്‍ത്തി
എന്‍ നനവാര്‍ന്ന കണ്‍പീലി പുല്‍കി
മധുകണം തൂകുന്ന നിന്‍ അഴകു കണ്ടെന്‍റെ
കനവുകള്‍ പൂത്തുതളിര്‍ത്തു
അണയാത്ത ജാലകം കാട്ടി ചിരിച്ചെന്നില്‍
അലിയുവാന്‍ കാത്തിരുന്നില്ലേ
നിശ്ചലാകാരമാം നറുമലര്‍ ശയ്യയില്‍
താരാട്ടുപാടി ഉറക്കി
എന്നെ നീ താരാട്ടു പാടി ഉറക്കി
ആര്‍ദ്രമാം കുങ്കുമം മേനിയില്‍ പൂശിയാ
സന്ധ്യയും ചാമരം വീശി
ഏതോ വികാരങ്ങള്‍ ഉള്ളില്‍ പടര്‍ത്തി
നീ എന്‍ നെഞ്ചിലേക്കന്നു ചാഞ്ഞു
സ്വപ്നങ്ങള്‍ തലോലമാറ്റി
നീ പ്രണയ സല്ലാപം നിറച്ചു
പൂക്കളേ പുല്‍കിയ നിന്‍ വിരല്‍ തുന്ബിനാല്‍
എന്‍ അനുരാഗ തന്ത്രികള്‍ മീട്ടീ
മദനലാവണ്യ മിഴികളാല്‍ എന്നെ നീ
പലദിനം ലാളിച്ചതല്ലേ
ഇന്നെല്ലാം വെടിഞ്ഞു നീ അന്യന്‍റെ പത്നിയായ്
മണിയറക്കുള്ളില്‍ പിടഞ്ഞു കേഴുന്നു
എങ്കിലും ഒരു കിളി ആയിരുന്നെങ്കില്‍ ഞാന്‍
നിന്‍ അരികില്‍ പാറി വന്നേനേ
ഒരു മലരായിരുന്നെങ്കില്‍ ഞാന്‍
നിന്‍ കൂന്തലില്‍ ചൂടി നിന്നേനേ




up
0
dowm

രചിച്ചത്:ജിത്തു
തീയതി:13-01-2013 01:20:59 PM
Added by :jithu
വീക്ഷണം:754
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :