അറിയാത്ത നൊമ്പരങ്ങള്‍ - പ്രണയകവിതകള്‍

അറിയാത്ത നൊമ്പരങ്ങള്‍ 

വരികള്‍ക്കിടയിലൂടെ
കാണാന്‍ ശ്രമിക്കവെ
പറയാതിരുന്ന
വാക്കിലെ നൊമ്പരം നീ
അറിഞ്ഞതില്ല...

പുഞ്ചിരിയില്‍ തെളിഞ്ഞ
പ്രണയം നോക്കി നിക്കവേ
കണ്ണില്‍ തെളിഞ്ഞ കാത്തിരിപ്പിന്‍
പരിഭവം നീ കണ്ടതില്ല

മൌനത്തിന്‍ അലയില്‍
തിരിഞ്ഞു നടക്കവെ
നിന്‍ കാലടിയെ
പിന്തുടരുമെന്‍ നിഴല്‍
നീ അറിയാതെ പോയി

പറയാതെ അറിയാതെ
ആഴത്തില്‍ മുങ്ങിപോയി
എന്‍ നൊമ്പരങ്ങളെല്ലാം
മനസ്സിന്‍ നൊമ്പരങ്ങളെല്ലാം


up
1
dowm

രചിച്ചത്:ഉണ്ണിമായ
തീയതി:15-01-2013 09:22:34 PM
Added by :unnimaya
വീക്ഷണം:430
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :