മധുരം പ്രണയം  - പ്രണയകവിതകള്‍

മധുരം പ്രണയം  

പ്രിയതമയെന്നോടു ചോദിച്ചു
പ്രണയത്തിനെന്തിത്രമധുരം
പ്രകൃതിയുണ്ടായതാംകാലംമുതലുണ്ടു
പ്രണയത്തിനീപ്രകൃതം ....

പൂത്തുലഞ്ഞീടുന്നപൂവാടിയില്‍കാറ്റു
പുണരുമ്പോളുതിരുമീമധുരം
പൂവമ്പനമ്പുതൊടുക്കുന്നവേളയില്‍
ഭൂമിയില്‍വീണതേന്‍മധുരം....

സുന്ദരിയാളിനുസമ്മാനമേകുവാന്‍
ചുണ്ടിലൊളിപ്പിച്ചമധുരം
സ്വന്തമായെന്‍മനസ്സോമനിച്ചീടുന്ന
സ്വപ്നക്കരിമ്പിന്റ്റെമധുരം .....


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:15-01-2013 11:28:58 PM
Added by :vtsadanandan
വീക്ഷണം:403
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me