ഒരു പൂവിന്‍ മനസും മാംസവും  - തത്ത്വചിന്തകവിതകള്‍

ഒരു പൂവിന്‍ മനസും മാംസവും  

മനസ്സുണ്ട് പൂവിനു മാംസം മാത്രമല്ല
വിഷമുള്ള കണ്ണിനു മാംസമേ പധ്യമുള്ളു
മധുവുണ്ടതിന്നുള്ളില്‍ സ്നേഹത്താല്‍
മധുരിക്കും- മനസ്സുള്ളവര്‍കതില്‍ നേരും
നന്മയും കണ്ടെത്തിടാം

പിളര്‍ക്കാം പൂവിന്‍ തുടു ഹൃദയം
തുളച്ചിടാം-സ്നേഹത്തെ തേടി മൃദു-
ദളങ്ങള്‍ ഉതിര്ത്തിടാം
പാവമീ ഭൂവിലിന്നു പിറന്നു വിധിയാലെ
നുള്ളിനോവിക്കുവാനെത്ര കണ്ണുകള്‍
വളര്‍ത്തുന്നു

കാട്ടുവണ്ടിന്‍ ക്രൗര്യം പൂവിനുണ്ടോ
തിരിയുന്നു - ആട്ടുംപോല്‍ മുഖം മെല്ലെ
ആപത്തെന്നറിയാതെ
നായാടിപ്പരിഷകള്‍ കാണില്ലാക്കനവുകള്‍
തീയില്‍ വെന്തു നീറാന്‍ ജന്മമെന്തിനു പൂവേ

മറക്കാം, മറവിയെ സ്നേഹിക്കും
മനുഷ്യരെ, മറുനാളില്‍
മറ്റൊരു പൂവിന്‍ കദനക്കഥ വായ്ക്കാം.

ജനീഷ് പി



up
0
dowm

രചിച്ചത്:ജനീഷ് പി
തീയതി:19-01-2013 06:28:16 PM
Added by :JANEESH P
വീക്ഷണം:190
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :