മൊഴിയും വഴിയും മനസ്സും
അവള്‍ അന്ന് പറഞ്ഞത്,
മുത്തുകളും ഇതളുകളും കൊരുത്
തേന്മാവിന്‍റെ ചില്ലകള്‍ക്കടിയില്‍
തണുത്ത തണലില്‍നിന്ന്, മൊഴി.
കാറ്റിന്‍റെയും കാറിന്‍റെയും ഇടയില്‍നിന്ന്
നനുത്ത് നേര്‍ത്ത തുള്ളികള്‍
അവളുടെ മുടിയിഴകളിലൂടെ
ഊര്‍ന്നുവീണപ്പോള്‍
മഴയും മാനവും നോക്കി
അകലേയ്ക്ക് ഓടിയകന്ന വഴി.
സീമകളില്ലാത്ത സായാഹ്നചക്രവാളംനോക്കി
വര്‍ണങ്ങള്‍ പെറുക്കിയെടുത്ത്
കുളിരില്‍പൊതിഞ്ഞ്
സ്വപ്നങ്ങളുടെ ജീവവായുവില്‍മുക്കി
ഒരിക്കലും നിശ്വസിക്കാന്‍ കഴിയാതെ
ഓര്‍മകളുടെ മൊഴിവഴികളില്‍
കട്ടപിടിച്ചുകിടക്കുന്നു എന്‍റെ മനസ്സ്.
Not connected : |