ബാലവേല  - ഇതരഎഴുത്തുകള്‍

ബാലവേല  

പതിന്നാലുതികയാത്തവന്‍ഞാന്‍
പണിയെടുത്തെല്ലുപൊടിയുന്നോന്‍
ബംഗാളിയെന്നോ മലയാളിയെന്നോ
ബീഹാറിയെന്നോവിളിച്ചുകൊള്‍ക
പാന്‍പരാഗുരുകിത്തിളയ്ക്കുമെന്‍ചുണ്ടിലെ
പഴയചിരിയെന്നേമറന്നുപോയ്‌ഞാന്‍
പാലൂട്ടി പാല്‍ക്കഞ്ഞികോരിത്തരുന്നമ്മ
ഓര്‍മ്മയില്‍പ്പോലുമെന്‍കൂടെയില്ല
അച്ഛനായിട്ടൊരാളുണ്ടായിരുന്നിടാം
അതുപോലുമിന്നെനിക്കറിയുകില്ല
വര്‍ത്തമാനത്തിലെന്‍ഭൂതംമറഞ്ഞിടും
ഭാവിയോ ?ചിന്തിക്കയര്‍ത്ഥശൂന്യം
എന്നിരുന്നാലുമെന്നുള്ളിലുണ്ടേ
എന്തെങ്കിലുമൊക്കെആയിടേണം
ഒന്നുമില്ലെങ്കിലീബാല്യത്തിലൊരുവേല
ഒപ്പിച്ചകത്തായ്കഴിഞ്ഞുകൂടും !


up
2
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:02-02-2013 01:08:38 AM
Added by :vtsadanandan
വീക്ഷണം:362
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


G
2013-02-04

1) നന്നായിട്ടുണ്ട്

vtsadanandan
2013-02-08

2) താങ്ക്യൂ ,ജീ .


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me