എന്‍റെ മുത്തശ്ശി. - മലയാളകവിതകള്‍

എന്‍റെ മുത്തശ്ശി. 

രാത്രിയുടെ
നിമന്ത്രണങ്ങളില്‍
വയറുകാളുംബോള്‍
അമൃതിട്ടു കാച്ചിയ
കുഴംബിന്‍റെ
ഗന്ധം.
രാത്രിയുടെ
അടിവയറ്റില്‍
ഒരു പഴയ
കഥ.
വെറ്റിലപൂങ്കണ്ണിയും,
അടയ്ക്കാപൂങ്കണ്ണിയും
ഈ ലോകത്തുള്ള
എല്ലാ പൂച്ചകുഞ്ഞുങ്ങളും
എനിക്ക് അവരായിരുന്നു.
അച്ഛന്‍ എന്നെ ശിക്ഷിക്കുമ്പോള്‍
നീണ്ടു മെലിഞ്ഞു
ചുളിഞ്ഞ
ആ കൈകളില്‍ അടികള്‍ വീണിരുന്നു
ഒടുവില്‍ ഞാന്‍
കരയുമ്പോള്‍
മാറോട് ചേര്‍ത്തു
എന്‍റെ കൂടെ കരഞ്ഞിരുന്നു,
പിന്നെയും
അമൃതിട്ടു കാച്ചിയ
കുഴംബിന്‍റെ ഗന്ധം,
ഒരുമ്മ;
അതായിരുന്നു
എന്‍റെ മുത്തശ്ശി.
ഇന്നും രാത്രിയുടെ
അടിവയറ്റില്‍
ഒരു പുതിയ
തേങ്ങല്‍,
ഒരു പഴയ
താരാട്ടും.


up
0
dowm

രചിച്ചത്:ആന്‍ഡ്രൂസ് പ്രഷി
തീയതി:04-02-2013 03:35:20 PM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:466
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :