നാഥനെതേടി  - തത്ത്വചിന്തകവിതകള്‍

നാഥനെതേടി  

വേലിയിരക്കത്തില്‍ ആഴി അകന്നീടുമ്പോള്‍,
പാതിരാവില്‍ പാതയൊഴിഞ്ഞീടുമ്പോള്‍,
ഒരു രതി പൂജതന്‍ നിര്‍വൃതിയില്‍ പ്രേയസി
എന്‍ നെഞ്ചോടു ചേ ര്‍ന്നുറങ്ങുമ്പോള്‍,
എന്‍ മനമെന്തേ അപ്പൂപ്പന്‍താടി പോല്‍
എവിടയോ അലഞ്ഞകന്നീടുന്നൂ?

അപ്പൂപ്പന്‍താടിയ്ക്കാകുമോ
ആകാശവീധിയില്‍ പറന്നുയരാന്‍?
ആകാശനാഥനെ തേടിയലയുവാന്‍
കെല്‍പ്പുണ്ടോ ചപലമീ മനസ്സിന്?
എങ്കിലും മടങ്ങേണ്ട എന്‍ മനസ്സേ നീ
നാഥന്‍ കൈകൊണ്ടു വാരിയെടുത്താലോ!up
0
dowm

രചിച്ചത്:ജീവി
തീയതി:05-02-2013 12:21:38 PM
Added by :Georgekutty
വീക്ഷണം:153
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :