വിന്‍സെന്‍റ് വാന്‍ഗോഗ്.
പഴകിപ്പോളിഞ്ഞ
ഒരു ജോഡി
ഷൂസുകളിലായിരുന്നു
എന്‍റെ തുടക്കം,
ഉന്മത്താവസ്ഥയില്‍നിന്നും
നിറങ്ങള്‍ക്ക്ജീവന്‍റെ
തിളക്കവും
വരകള്‍ക്ക് ശ്വാസവായുവും
പകര്‍ന്നത്
എന്‍റെ രാത്രികളില്‍
ആ തൊപ്പിയില്‍ ഉറപ്പിച്ച
മെഴുകുതിരികളുടെ
മങ്ങിയ വെളിച്ചത്തിലായിരുന്നു.
അന്നായിരുന്നു
ആദ്യമായും അവസ്സാനമായും
ബൈബിളിനോട് കൂടി
ജീവിച്ചത്,
ഭ്രാന്താലയത്തിലെ
ഇരുണ്ട മൂലയില്‍
ഒരു നെയ്ത്തുകാരനെ പോലെ
ഞാനിരുന്നു.
ഒരു "ചുവന്ന മുന്തിരിത്തോപ്പ്" മാത്രം
ആരോ വാങ്ങി,
പീച്ച് മരങ്ങളിലെ പൂക്കള്‍
അന്നാര്‍ക്കും സുഗന്ധം നല്‍കിയില്ല,
"സൂര്യകാന്തിപൂവുകള്‍""'
നീട്ടിയും കുറുക്കിയും
വരച്ച്
വിതക്കാരന്‍ മാത്രമായ് ഞാന്‍..,
ആവി പറക്കുന്ന
ഉരുളക്കിഴങ്ങുകളില്‍
പാവപ്പെട്ടവന്‍റെ ജീവിതം
കുത്തിവരച്ചു,
ഒടുവില്‍
"ഗോതമ്പ് പാടത്തെ കാക്കകളോട്"
യാത്ര പറഞ്ഞു പിരിയുമ്പോള്‍
ഞാനോര്‍ത്തില്ല
നീണ്ടു മെല്ലിച്ച എന്‍റെ മുഖം
നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍
നിങ്ങള്‍ സ്വീകരിക്കുമെന്ന്.
Not connected : |