വിപ്ലവം.
എന്‍റെ സ്വാതന്ത്ര്യം
എന്‍റെ തെറ്റിധാരണയാണ്
എന്‍റെ വിപ്ലവം
വളരെ പഴഞ്ചനാണ്
നൂറുകോടികള്‍ക്കിടയില്‍ നിന്ന്
വേര്‍പെട്ടു നില്‍കാത്ത
വെറും ആശയം.
മുന്നൂറ്റിനാല്‍പ്പത്തിയേഴ്
ഇരുമ്പഴിക്കുള്ളില്‍
പുരണ്ട ചോരയ്ക്ക്
എന്‍റെ കൊടിയേക്കാള്‍
കടുപ്പമുണ്ടായിരുന്നു,
വര്‍ഷംതോറും കടന്നു വരുന്ന
സ്വാതന്ത്ര്യമെന്ന തെറ്റിധാരണ
എന്‍റെ വിപ്ലവത്തെ മാറ്റി മറിച്ചു,
ഞാനും വളരെ പഴഞ്ചനായിരിക്കുന്നു;
ഒരു കീറത്തുകര്‍ത്തില്‍
ആരോ മുറുക്കിത്തുപ്പിയ
രക്തവര്‍ണം
എന്‍റെ കൊടിയില്‍
പറ്റിപ്പിടിച്ചിരിക്കുന്നു.
Not connected : |