ഋതുവസന്തപ്പിറവി        - മലയാളകവിതകള്‍

ഋതുവസന്തപ്പിറവി  

ഋതുവസന്തപ്പിറവി
********
മകരക്കാറ്റ് മടിച്ചു മടിച്ച്
വാതില്ക്കലോളമെത്തിയെന്നോ?
വാതജ്വരം ബാധിച്ച ഗൃഹനാഥനെപ്പോല്‍.
*
വാതായനത്തിലൂടെയരിച്ചിറങ്ങുന്നതി
തേതൊരു വാതം ? സുഖപ്രദം;
പൊന്നിളം തളിരിലകളില്‍
കുളിര് കോരിയിട്ടങ്ങോടിപ്പോകുമോ?
*
പര്‍ണ്ണങ്ങളെല്ലാം വിളര്‍ത്ത്
പീതഹാരിണികള്‍; മാമ്പൂ-
വുണ്ണികള്‍ വിരിയാനോ പൊന്‍കുട ചൂടി ?
*
പാഞ്ഞങ്ങു കേറിയിറങ്ങുന്ന-
താരിവര്‍ ചില്ലകള്‍ തോറും,
മേലാകെ ഭസ്മക്കുറി ചാര്‍ത്തും
രോമാവൃതരീയണ്ണാറക്കുട്ടര്‍ .
*
"തല്ലിയൊടിയ്ക്കണ്ടാ ചില്ലകളൊന്നും
ഒരിത്തിരിയങ്ങ് ക്ഷമിയ്ക്ക്; അസത്തുക്കളെ"
എന്നാക്രോശിച്ച് കാരണവരുമങ്ങെത്തി;
"പഴുത്താലിവറ്റകള്‍ക്കാവാമാദ്യം നിവേദ്യം."
*
പുള്ളിയരിപ്പ്രാവുകളെ, നിങ്ങളും എത്തിയോ ?
ഹൃദയഹാരിണികള്‍ വെള്ളലുക്കുകളായി,
മണമുയരും വസന്തകാലത്തിന്‍ നാന്ദി കുറിയ്ക്കാന്‍.
*
സുകേശിനികളെ, നിരുന്മേഷമരുതൊട്ടും
ഋതുഭേദം സുനിശ്ചയം; സുരഭിലമെങ്ങും;ശുദ്ധം
ശുഭചിന്തകളാല്‍ അകം നിറയ്ക്കരുതോ മേലില്‍?

*****************
.


up
0
dowm

രചിച്ചത്:ആനന്ദവല്ലി ചന്ദ്രന്‍
തീയതി:05-02-2013 03:32:52 PM
Added by :Anandavalli Chandran
വീക്ഷണം:143
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me