തങ്കവെയില്
തങ്കവെയില്
****
ആതങ്കമില്ലാതിരിപ്പാന്,
ഈ തങ്കത്തിനെന്തു വേണം?
അങ്കത്തട്ടില്‍, കയറ്റി നിര്‍ത്തിയാല്‍,
വങ്കത്തം കാണിച്ച്, തിരിച്ചിങ്ങു പോരും.
പങ്കയില്ലാതെ, നനഞ്ഞുവോ മേനി?
പങ്കായം കൊടുത്താലോ, തുഴയാന്‍,
ചങ്കുറപ്പ് പോരല്ലോ, തങ്കത്തിനതിന്,
തങ്കക്കട്ടി കൊണ്ടൊരു മാല തീര്‍ത്തു, തങ്കത്തിനായ്.
തങ്കം, മാലയിട്ടിറങ്ങിയപ്പോഴോ?
തങ്കവെയിലില് തട്ടി, തങ്കമാല, തിളങ്ങി.
തങ്കം, മന്ദം മന്ദം, സ്കൂളിലേയ്ക്കിറങ്ങി,
തങ്കക്കതിരോന്റകമ്പടിയോടൊപ്പം.
*****
Not connected : |